തൊടുപുഴ: യു ഡി എഫ് തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ രോഗിയെ കോണ്ട് വന്ന ആംബുലൻസ് റോഡിൽ കുരുങ്ങി.സ്ട്രോക്ക് വന്ന വീട്ടമ്മയുമായി വന്ന ആംബുലൻസാണ് മൂപ്പിൽക്കടവ് പാലത്തിന് സമീപം റോഡിൽ കുരുങ്ങിയത്.സൈറൺ മുഴക്കി അതി വേഗത്തിലാണ് ആംബുലൻസ് എത്തിയതെങ്കിലും മുന്നോട്ട് ചലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി.പ്രതിഷേധ സമരത്തെ തുടർന്ന് നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടത് മൂപ്പിൽക്കടവ് പാലം റോഡും, മോർ ജംഗ്ഷനുമായിരുന്നു.ഇവിടെ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും അതൊന്നും പ്രയോജനമായില്ല.മോർ ജംഗ്ഷനിൽ നാല് വശവും മുന്നോട്ട് ചലിക്കാൻ കഴിയാതെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.