മൂലമറ്റം : പൊതുവഴിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ വൈദ്യുതി ബോർഡിന് ഇളവ് നൽകേണ്ടതില്ലെന്ന് അറക്കുളം പഞ്ചായത്ത് തീരുമാനം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചേർന്ന പ്രത്യേക കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.മേയ് 31ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ ഭക്ഷണാവശിഷ്ടങ്ങളും ഡിസ്‌പോസിബിളുകളും പഞ്ചായത്ത് സ്ഥലത്തിട്ട് കത്തിച്ചിരുന്നു. ഇതിനെതിരെ 10000 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു.ഇതിനുള്ള മറുപടിയായി പിഴയൊടുക്കുന്നതിൽ നിന്നും ഇളവ് നൽകണമെന്നഭ്യർഥിച്ച് വൈദ്യുതി ബോർഡ് കത്ത് നൽകുകയായിരുന്നു. തുടർന്നാണ് പിഴയൊടുക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കമ്മിറ്റി യോഗം തീരുമാനിച്ചത്.