നെടുങ്കണ്ടം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നെടുങ്കണ്ടം ബ്ലോക്കുതല ഉദ്ഘാടനവും ആത്മാ കലാജാഥയും പച്ചക്കറി തൈ വിതരണവും ഇന്ന് ഒമ്പതിന് നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷകർക്ക് വിത്തുകളും നടീൽ വസ്തുക്കളും വിദ്യാർത്ഥികൾക്ക് തൈകളും നൽകും. തുടർന്ന് ഏലം കൃഷിയിലെ രോഗകീട നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് പാമ്പാടുംപാറ സി.ആർ.എസിലെ ഡോ. രമ്യ സി.എസ് ക്ലാസെടുക്കും.