നെടുങ്കണ്ടം: വിമുക്തഭടന്മാരുടെ കൂട്ടായ്മയായ ജയ് ജവാൻ സംഘം രാമക്കൽമേടിന്റെ പതിനാറാമത് വാർഷിക പൊതുയോഗം നടന്നു. .സർവീസിൽ നിന്നും വിരമിച്ച തങ്കപ്പൻ നായർ, സോജൻ ജേക്കബ്, എക്‌സ് സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണൻ നായർ എന്നിവരെ ആദരിച്ചു. സംഘം പ്രസിഡന്റ് മോഹന ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് വിജയൻ, എൻ സുധാകരൻ, കെ കെ ഉണ്ണികൃഷ്ണൻ, കെ എസ് ഇ എസ് എൽ ഇടുക്കി ജില്ലാ ട്രഷറർ എ ഉണ്ണികൃഷ്ണൻ നായർ,താലൂക്ക് സെക്രട്ടറി തങ്കപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന തിരഞെടുപ്പിൽ സോജൻജേക്കബ് പ്രസിഡന്റ് മോഹനചന്രൻ നായർ സെക്രട്ടറി, സുധാകരൻ.എൻ ജോയന്റ് സെക്രട്ടറി,ട്രഷറർ എസ് വിജയനെയും തിരഞ്ഞെടുത്തു.