പീരുമേട്: പഞ്ചായത്തിന്റെ സമഗ്ര വികസനവും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടാണ് വരുന്ന സാമ്പത്തിക വർഷത്തിലേക്കുള്ള കരട് പദ്ധതി രേഖ സമർപ്പിച്ചു.
സെമിനാറിന് ക്ഷേമ കാര്യ വികസന കാര്യ ചെയർമാൻ ബൈജു ഇ ആർ സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാൻസി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനംചെയ്തു. . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലിക്കുട്ടി ജോസഫ് പദ്ധതി രേഖ അവതരിപ്പിച്ചു. വാർഡ് മെമ്പർ മാരായ പ്രഭാവതി ബാബു, നീജിനി ഷംസുദ്ദീൻ, ഗ്രേസി, സിജി ഏബ്രഹാം, എബിൻ വർക്കി, ബൈജു. ഇ. ആർ, പൊന്നമ്മ എന്നിവർ സംസാരിച്ചു.