അടിമാലി: ഇരുമ്പുപാലത്തു കാറിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ കാർ തടഞ്ഞു നിർത്തി മർദ്ദിച്ചു. അടിമാലി അമ്പലപ്പടിയിൽ താമസിക്കന്ന മാടകയിൽ പ്രകാശൻ( 55), ഭാര്യ പ്രവീണ(49), മക്കളായ പ്രണവ്( 22), പ്രാർഥന (15) എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ വാളറയിൽ വച്ച് വേറൊരു വാഹനെത്തെ മറികടക്കുന്നതിനിടയിൽ വാക്കുതർക്കംനടന്നിരുന്നു. വാഹനം ഓടിച്ചിരുന്നത് പ്രണവാണ്. അവിടെ നിന്നും ഇരുമ്പുപാലത്ത് എത്തിയപ്പോൾ ഒരു സംഘം ആൾക്കാർ കാർ തടഞ്ഞു നിർത്തി. ആ സമയം വാളറയിൽ നിന്നും ഇവരെ പിൻതുടർന്നു വന്നയാൾ പ്രണവിനെ മർദ്ദിച്ചു.ഇതു കണ്ടു തടയാൻ വന്ന പ്രകാശിനെയും ഭാര്യയേയും മറ്റുള്ളവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. കണ്ണ് ഓപ്പേഷൻ കഴിഞ്ഞ പ്രകാശിന്റെ കണ്ണിനും മുഖത്തു അടിയേറ്റു. വാഹനത്തിെന്റതാക്കോൽ ഊരുന്നത് കണ്ട് തടഞ്ഞ പ്രാർത്ഥനയ്ക്കും മർദ്ദനമേറ്റു. നാല് പേരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുെടെ പരാതിപ്രകാരം അജ്മൽ എന്ന ആൾ ഉൾപെടെ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു .പ്രതികൾ എല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.