തൊടുപുഴ: ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രധിഷേധിച്ചു കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. രാത്രി ഒൻപതരയോടെ ആശുപത്രിയുടെ മുൻപിയിലേക്ക് പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നു. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. പത്തരയോടെ കൂടുതൽ പ്രവർത്തകരെത്തി.
അമ്പലം ബൈപാസിന് സമീപം സൂക്ഷിച്ചിരുന്ന പൊലീസിന്റെ ബാരിക്കേഡുകളും ഡിവൈഡറുകളും കൈക്കലാക്കിയ കോൺഗ്രസുകാർ അവ പൊലീസ് സ്റ്റേഷന് മുൻപിലെ മൂവാറ്റുപുഴ പാലാ റോഡിന് നടുവിൽ വെച്ചു. ഇതോടെ വാഹനങ്ങൾ തിരിച്ചു വിട്ടു. അമ്പലം ബൈപാസ് റോഡിലും ബാരിക്കേഡ് വെച്ചു.