തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം ആരംഭിക്കുന്നു.സബ്ബ് ജൂണിയർ , ജൂണിയർ, സീനിയർ വിഭാഗത്തിൽ നടത്തുന്ന കേച്ചിംഗ് ക്യാമ്പിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കു വേണ്ടി 19 ന് ഉച്ചകഴിഞ്ഞ് 3 ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് തെരഞ്ഞെടുപ്പു നടത്തുന്നു.17 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് 5 ഗ്രൂപ്പുകളിലും, 17 വയസിനു മുകളിൽ സീനിയർ വിഭാഗത്തിലും സെലക്ഷൻ ട്രയൽസ് ഉണ്ടായിരിക്കും.യോഗ്യത നേടുന്ന കുട്ടികൾക്ക് വരുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച വിജയം നേടുന്നതിനു വേണ്ടി വിദഗ്ദ്ധ നീന്തൽ പരിശീലകരുടെ നേതൃത്വത്തിൽ ജില്ലാ അക്വാറ്റിക് അസോസിയേഷൻ സൗജന്യ നീന്തൽ പരിശീലനം നലകുന്നതാണ്.താല്പര്യമുള്ള കുട്ടികൾ വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 19 ന് പകൽ 3 മണിക്കുമുൻപ് വണ്ടമറ്റം അക്വാറ്റിക്സെന്ററിൽ എത്തിച്ചേരണമെന്ന്ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗ്ഗീസ് അറിയിച്ചു.ഫോൺ. 9447223674.