തൊടുപുഴ: ജനാധിപത്യ മാതൃകയിലുള്ള സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനുള്ള സി.പി.എമ്മിന്റെയും പൊലീസിന്റെയും നടപടി അംഗീകരിക്കാനാകില്ലെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ. ഡി.സി.സി പ്രസിഡന്റിന് നേരെ നടന്ന അക്രമം
സി.പി.എം പാർട്ടിയുടെ അറിവോടുകൂടി ചെയ്തതാണ്. തൊടുപുഴയിൽ കഴിഞ്ഞ കുറേ നാളുകളായി സി.പി.എം ഗുണ്ടാ ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം എല്ലാ അതിരുകളും ലംഘിച്ച് കൊണ്ട് നടക്കുകയാണ്. ഇത് പാർട്ടി നിയന്ത്രിക്കുന്നില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നും കല്ലാർ പറഞ്ഞു.