തൊടുപുഴ : കോൺഗ്രസ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനിടെ മാദ്ധ്യമ പ്രവർത്തകർക്ക് പരിക്കേറ്റതിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് പ്രതിഷേധിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് നേരേയുളള ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സോജൻ സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിൽ, ട്രഷറർ കെ ബി വിൽസൺ, വൈസ് പ്രസിഡന്റുമാരായ എം ബിലീന, അഫ്‌സൽ ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി കെ എസ് ഷൈജു, കമ്മിറ്റി അംഗങ്ങളായ അനൂപ് ഒ ആർ, ജോർജ് തോമസ്, പി കെ എ ലത്തീഫ്, കെ വി സന്തോഷ്‌കുമാർ, എം എൻ സുരേഷ്, വിനോദ് കണ്ണോളി എന്നിവർ പ്രസംഗിച്ചു.