തൊടുപുഴ: 35-മത് സംസ്ഥാന യൂത്ത് വോളീബോൾ ചാമ്പ്യൻഷിപ്പ് 17 മുതൽ 21 വരെ തൊടുപുഴ ന്യുമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്ന് പുരുഷ- വനിതാ വിഭാഗങ്ങളിലായി 28 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. 17 ന് വൈകിട്ട് 4 ന് മത്സര ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. 21 ന് നടക്കുന്ന സമ്മേളനത്തിൽ കായികമന്ത്രി വി.അബ്ദുറഹിമാൻ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

17 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ .ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എ മാരായ എം.എം.മണി, .പി.ജെ.ജോസഫ്, വാഴൂർ സോമൻ, അഡ്വ.എ.രാജ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് .മേഴ്‌സിക്കുട്ടൻ, സെക്രട്ടറി എ.അജിത്ദാസ്, വൈസ് പ്രസിഡന്റ് .ഒ.കെ.ബിനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .ജിജി.കെ.ഫിലിപ്പ്, ജില്ലാ കളക്ടർ .ഷീബാ ജോർജ്ജ്, ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ , ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, മുനിസിപ്പൽ കൗൺസിലർമാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം .കെ.എൽ.ജോസഫ് തുടങ്ങി കായിക - സാമുഹിക - രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. കായികതാരങ്ങളും ഒഫീഷ്യൽസും ഉൾപ്പടെ 400 ഓളം പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ .സനീഷ് ജോർജ്ജ്, ജനറൽ കൺവീനർ കെ.എൽ.ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.