കട്ടപ്പന : കെ.പി.സി.സി ആസ്ഥാന മന്ദിരത്തിന് നേരെ ഉണ്ടായ അക്രമത്തിലും ഇടുക്കി ഡി.സി.സി അദ്ധ്യക്ഷൻ സി പി മാത്യുവിന് നേരെ വൈ എഫ് ഐ നടത്തിയ കൈയ്യേറ്റ ശ്രമത്തിലും പ്രതിഷേധിച്ച് കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അശോക ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം എ ഐ സി സി അംഗം ഇ. എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ , മനോജ് മുരളി,ജോയ് ആനിത്തോട്ടം,ജോയ് പൊരുന്നോലി,സിബി പാറപ്പായി,സിജു ചക്കു മൂട്ടിൽ, പ്രശാന്ത് രാജു, ഷമേജ് കെ ജോർജ്, രാജൻ കാലച്ചിറ, കെ എസ് സജീവ്, ടോമി പുളിമൂട്ടിൽ, എ എം സന്തോഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.