പീരുമേട്:വണ്ടിപ്പെരിയാർ ഗ്രാമ്പി ഓയാസിസ് ഫ്രണ്ട്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രാമ്പി എൽ.പി. സ്‌കൂളിൽ പഠിക്കുന്ന 100 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .ഗ്രാമ പഞ്ചായത്തംഗം ദേവി ഈശ്വരൻ പരനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു
തോട്ടം മേഖലയിലെ വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന നിർദ്ധനവിദ്യാർഥികളെ കണ്ടെത്തി അവർക്ക് പഠനത്തിനാവശ്യമായ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓയാസിസ് വാട്‌സ്ആപ്പ് കുട്ടായ്മ പ്രവർത്തിക്കുന്നത്. ഗ്രാമ്പിയിൽ താമസിക്കുന്നവരും പുറംനാടുകളിൽ ജോലിയിലുള്ളവരുമാണ് കൂട്ടായ്മയിലുള്ളത്. ചടങ്ങിൽ ഡെൻസൺ അദ്ധ്യക്ഷനായിരുന്നു .ഹെഡ് മാസ്റ്റർ ജിബി പോൾ , ഗീത കാളിയമ്മ. രാജൻ . മുനിയാണ്ടി . രാജ്കുമാർ . നാരായണൻ. റെജി. ശെൽവകുമാർ എന്നിവർ സംസാരിച്ചു.