നെടുങ്കണ്ടം : കാറിടിച്ച് പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെ സ്‌കൂളിലേക്ക് എത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അദ്ധ്യാപകർക്ക് പരിക്ക്. ഇന്നലെ രാവിലെ നെടുങ്കണ്ടം ടൗണിന് സമീപമാണ് നെടുങ്കണ്ടം ഗവ വൊക്കേഷനൽ സ്‌കൂളിലെ എട്ടാം ക്ലാസുകാരനെ കാറിടിച്ചത്. ഇടിച്ച കാറിൽ സഞ്ചരിച്ചിരുന്നവർ പരുക്കേറ്റ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിലുണ്ടായിരുന്നവർ തേനി മെഡിക്കൽ കോളജിലേക്ക് പോകുന്നതിടെയാണ് അപകടം.അപകടവിവരം അറിഞ് എത്തിയ അദ്ധ്യാപകർ ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയും മറിഞ്ഞത്. അദ്ധ്യാപകരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.