കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയ്ക്ക് മൂന്ന് വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.കുമളി മുരിക്കടി ആര്യാഭവൻ റെജി(സുരേഷ്-33) ക്കാണ് കട്ടപ്പന പോക്സോ കോടതി കഠിന തടവും പിഴയും വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസത്തെ അധിക തടവുകൂടി അനുഭവിക്കണം.2018ൽ കുമളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്പെഷ്യൽ ജഡ്ജി ഫിലിപ്പ് തോമസ് വിധി പറഞ്ഞത്.പ്രോസിക്യൂഷനുവേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി.