നെടുങ്കണ്ടം : ഈട്ടിത്തോപ്പ് ശാഖയിൽ പ്രവർത്തിക്കുന്ന ഗുരു ദക്ഷിണ ബാലജന യോഗത്തിന്റെ പ്രവേശനോത്സവം നടന്നു . എസ്. എൻ സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി ബിജു വിരുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സജീവ് ഈറ്റയ്ക്കൽ ഉദ്ഘാടനം ചെയ്തു. .കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയാണ് പുതിയ അദ്ധ്യയന വർഷത്തിലേക്കു സ്വീകരിച്ചത് .മലനാട് യൂണിയൻ കമ്മറ്റി അംഗം സന്തോഷ് നെല്ലിത്താനം മുഖ്യ പ്രഭാഷണം നടത്തി . വനിതാ സംഘം പ്രസിഡന്റ് ദിവ്യാ സൽജി , സെക്രട്ടറി ഗീതു പ്രദീപ് , ബാലജന യോഗം ഹെഡ്മാസ്റ്റർ സുഷമ സലിം , കുമാരി സംഘം യൂണിയൻ കമ്മറ്റി അംഗം ചിന്നു മോൾ പി. സി , ബാലവേദി അദ്ധ്യാപിക ആര്യ അമൽ , ശ്രുതി ബാലകൃഷ്ണൻ , സ്‌നേഹ.കെ സലിം തുടങ്ങിയവർ
പങ്കെടുത്തു.