പീരുമേട്: വിശ്വകർമ്മജരുടെ അവകാശങ്ങൾക്കായി പോരാടുന്ന പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മ തൊഴിലാളികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി ടൂൾകിറ്റ് . ഗ്രാന്റ് പദ്ധതിയിൽ അപേക്ഷിച്ച എല്ലാവർക്കും ഗ്രാന്റ് വിതരണം ചെയ്യണമെന്ന് കേരള വിശ്വകർമ്മ സഭ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ കെ ഹരി ഉദ്ഘാടനം ചെയ്തു .യൂണിയൻ രക്ഷാധികാരി എം എസ് പ്രഭാകരൻ അദ്ധ്യക്ഷനായി, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കണ്ണങ്കര, സംഘടനയുടെ നയപരിപാടികൾ അവതരിപ്പിച്ചു. സതീഷ് പുല്ലട്ട്, സജി വെമ്പള്ളി എ.റ്റി.രവികുമാർ, ഗീതാ കുമാർ , ഷീബാജയൻ ഹരീഷ് എന്നിവർ സംസാരിച്ചു. എംജി സർവ്വകലാശാലയിൽ നിന്നും ബി എസ് സി ഫിസിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സാന്ദ്ര സന്തോഷിനെ യോഗത്തിൽ അനുമോദിച്ചു .വിശ്വകർമ്മ ബാലസഭാ അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.