പീരുമേട് : മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ കാമ്പസ് പ്ലേയിസ്‌മെന്റ് ഡ്രൈവ് ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളോർ മേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആണ് ഡ്രൈവ് നടത്തുന്നത്. കമ്പനി ഡയറക്ടർ നോബിൻ ഐപ്പ്, കോമേഴ്സ്യൽ മാനേജർ അമൽ കുര്യൻ എന്നിവർ നേതൃത്വം നൽകും. മെക്കാനിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ആണ് പ്ലേയിസ്‌മെന്റ്‌ഡ്രൈവ് നടക്കുന്നതെന്ന് കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, പ്ലേയിസ്‌മെന്റ് ഓഫീസർ നികിത് കെ സക്കറിയ എന്നിവർ അറിയിച്ചു.