നെടുങ്കണ്ടം: സർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന അയൽക്കൂട്ടങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട്, സംരഭകർക്ക്കൊവിഡ് സമാശ്വാസ ഫണ്ട്, യുവ സംരംഭകർക്ക് എൽ.ഇ.ഡി.പി.ഗ്രാന്റ്, പ്രവാസി ഭദ്രത ലോൺ എന്നിവ പാമ്പാടുംപാറ പഞ്ചായത്തിൽ വിതരണം ചെയ്തു. എം.എം.മണി എം.എൽ.എ. വിതരോണദ്ഘാടനം നിർവഹിച്ചു. റിവോൾവിങ് ഫണ്ടായി 16 ലക്ഷം രൂപയാണ് പഞ്ചായത്തിലെ അയർക്കൂട്ടങ്ങൾക്ക് വിതരണം ചെയ്തത്. യുവ സംരംഭകരായ മൂന്ന് പേർക്ക് 10,000 രൂപ വീതം എൽ.ഇ.ഡി.പി.ഗ്രാന്റായും, പ്രവാസി ഭദ്രത ലോണിന്റെ രണ്ടാം ഘട്ടമായി മൂന്ന് പേർക്ക് ഒരു ലക്ഷം വീതവും വിതരണം ചെയ്തു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പാമ്പാടുംപാറ പഞ്ചായത്തിൽ ആരംഭിച്ച പൊതു സേവന കേന്ദ്രത്തിന്റെഉദ്ഘാടനവും എം.എൽ.എ.നിർവഹിച്ചുപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിന് സി.ഡി.എസ്.ചെയർപേഴ്‌സൺ മോളമ്മ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.മോഹനൻ, വൈസ് പ്രസിഡന്റ് ജോയമ്മ എബ്രഹാം, സരിത രാജേഷ്, സി.വി.ആനന്ദ്, പി.ടി.ഷിഹാബ്, ബേബിച്ചൻ ചിന്താർമണി, ജോസ് തെക്കേക്കുറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.