അടിമാലി:ആൽപ്പാറ ശ്രീ ഭഗവതി ക്ഷേത്ര കവാടത്തിൽപുതിയതായി നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
4,84,230 രൂപ മുതൽമുടക്കിലാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മൽക്ക അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. കെ. പ്രസാദ്, കൊന്നത്തടി ഗ്രാമപഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ പുൽപ്പാറയിൽ ക്ഷേത്രം ഭാരവാഹികളായ സരേന്ദ്രൻ കപ്യാര് കുന്നേൽ, അരുൺകുമാർ , ടി.കെ.സുധൻ എന്നിവർ പങ്കെടുത്തു