ഏഴല്ലൂർ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖാ ഓഫീസിൽ 19ന് വൈകിട്ട് നാലിന് ചതയദിന പ്രാർത്ഥന ഉണ്ടാകും. ഇതോടനുബന്ധിച്ച് ഗുരുപുഷ്പാഞ്ജലി, ഹോമം എന്നിവയുണ്ടാകും. 2022 അദ്ധ്യയനവർഷത്തിലെ വിദ്യാ പുരോഗതിക്കുവേണ്ടി ശാഖയിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക പ്രാർത്ഥനയുണ്ടാകും. ഈ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഭഗവാന് തൃപ്പാദങ്ങളിൽ പൂജിച്ച പേന നൽകും. ശാഖയിൽപ്പെട്ട എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.