.അടിമാലി : ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റി ആഭിമുഖ്യത്തിൽ ജൂലൈ മാസം നാലാം തീയ്യതി കാസർക്കോട് നിന്ന് ആരംഭിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഥ പര്യടനം നടത്തി ജൂലായ് പതിനഞ്ചാം തീയ്യതി ഇടുക്കി ജില്ലയിൽ എത്തിച്ചേരും. ജില്ലയിലെ അടിമാലി മേഖലയിൽ ആദ്യ സ്വീകരണം യോഗം നടക്കും. സ്വീകരണ യോഗ സ്വാഗത സംഘ രൂപീകരിച്ചു. മേഖലാ സെക്രട്ടറി അഭിലാഷ് വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.പി. ഐ ജില്ലാ അസി.സെക്രട്ടറി സി.എ ഏലിയാസ് ഉദ്ഘാടനം ചെയ്തു. എ ഐ റ്റി യു സി ജില്ലാ എക്‌സിക്യൂട്ടിവംഗം വിനു സ്‌ക്കറിയ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി ബിനിൽ, ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ, എം.ജെ ജോസ്, ജി അനിൽദത്ത്, പി എം സൽമ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം രക്ഷാധികാരികൾ ആയി പി.മുത്തുപാണ്ടി , സി.എ. എലിയാസ് ചെയർമാനായായി വിനു സ്‌കറിയ. ജനറൽ കൺവീനർ ആയി. അഭിലാഷ് വിജയൻ ഖാജൻജി ആയി ആൻസ് ജോൺ എന്നിവർ ഉൾപ്പെടെ അൻപത് അംഗ സ്വാഗത സംഘ കമ്മിറ്റി രൂപികരിച്ചു

.ജോയിന്റ് കൗൺസിൽ സംസ്ഥാന .വനിതാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഉണർവ് വനിതാ മന്നേറ്റ ജാഥ അടിമാലി മേഖല സ്വാഗത സംഘ രൂപീകരണം. സി.പി.ഐ. ജില്ലാ അസി: സെക്രട്ടറി . സി.എ. എലിയാസ് ഉദ്ഘാടനം ചെയ്യുന്നു