പീരുമേട്: നവികസനപ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് വണ്ടിപ്പെരിയാർ വഞ്ചിവയൽ ഊരുമൂപ്പൻ അജയൻ തങ്കപ്പൻ കെ.എസ്.ഇ.ബി ടവറിന്റെ മുകളിൽകയറി ആത്മഹത്യാ ഭീഷണി മുഴക്കി .പതിമൂന്ന് വർഷമായി ആദിവാസി കുടുംബങ്ങൾക്ക് വീട് ,റോഡ് ,കുടിവെള്ളം ഇവ ലഭിക്കുന്നില്ല. കുടിവെള്ളം, വികസന പ്രവർത്തനങ്ങൾ ഇവ നടത്തുന്നതിന് അധികൃതർ തയ്യാറാകുന്നില്ല, ഇതിൽ പ്രതിഷേധിച്ചാണ് ഊര് മൂപ്പൻ ആത്മഹത്യാഭീഷണി മുഴക്കിയത്..തുടർന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ കെ.ഡി. അജിത്ത്, പൊലീസ് ഇൻസ്‌പെക്ടർ സുനിൽകുമാർ, എസ്. ഐ.മാമ്മൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ മുനിയ ലക്ഷമി,എന്നിവർ അനുനയിപ്പിച്ചാന്ന് ഊര് മൂപ്പനെ ടവറിന്റെ മുകളിൽ നിന്ന് താഴെയിറക്കിയത്. തന്റെ മരണത്തോടെആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ കൊടുക്കാൻ കഴിയുമെങ്കിൽ അതിന് ഞാൻ തയ്യാറാണന്ന സന്ദേശം സ്വയം റെക്കോർഡ് ചെയ്ത് വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് അനുരജ്ഞനത്തിന് വന്ന ഉദ്യോഗസ്ഥരെ കേൽപ്പിച്ചിരുന്നു.വികസന പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി വനംവകുപ്പിൽനിന്നും ഉണ്ടാകുന്ന തടസങ്ങളുംഎൻ ഒ സി സർട്ടിഫിക്കറ്റ് ലഭിക്കാൻ കഴിയാത്തതുകൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെഎം ഉഷ പറഞ്ഞു, ഇതു കാരണം കഴിഞ്ഞ വർഷം സ്‌കൂളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് , ലാപ്‌ടോപ്പ്,മൊബൈൽ ഫോൺ എന്നിവ നൽകുന്നതിനുവേണ്ടി ഫണ്ട് വിനിയോഗിക്കുകയായിരുന്നു. വനംവകുപ്പിന്റെ തടസ്സം മാറാതെ ആദിവാസി കോളനിയിൽ വികസന പ്രവർത്തനം നടത്താൻ കഴിയില്ലന്നും പാവപ്പെട്ട ആദിവാസികളെ സഹായിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ആവശ്യപ്പെട്ടു.