തൊടുപുഴ: നവീകരിച്ച ചിൽഡ്രൻസ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകി. ലാൻസ് നായിക് പി.കെ. സന്തോഷ്‌കുമാർ ഇന്ത്യൻ സ്വാതന്ത്യ സുവർണ്ണജൂബിലി സ്മാരകമായുള്ള പാർക്കിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്‌സൺ ജെസ്സി ജോണി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ സനീഷ് ജോർജ്ജ് ഉത്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ കെ.ദീപക്,എം.എ.കരീം.,ഷീജ ഷാഹുൽ ഹമീദ്,ബിന്ദു പത്മകുമാർ,റ്റി.എസ്. രാജൻ, പൂർവ്വ സൈനിക് ക്ഷേമ ഭാരതി പ്രതിനിധി സോമശേഖരപിള്ള, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.അജീബ്, ബ്രാഹ്മിൻസ് ബിസിനസ്സ് ഗ്രൂപ്പ് പ്രതിനിധി ജയറാം, പി.കെ. സന്തോഷ്‌കുമാറിന്റെ ഭാര്യ പ്രിയ, പാർക്കിന്റെ കരാറുകാരൻ ബൈജു എൻ.പി.എന്നിവർ സംസാരിച്ചു.വാർഡ് കൗൺസിലർ ജയലക്ഷമി ഗോപൻ സ്വാഗതവും മുനിസിപ്പൽ ജി സെക്രട്ടറി വിനോദ്കുമാർ നന്ദിയും പറഞ്ഞു.