പീരുമേട്: പീരുമേട്ടിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം വർദ്ധിച്ചു. വാഗമൺ സ്കൂളിൽ 44, ഏലപ്പാറയിൽ 61 പേരിൽ എല്ലാവരും വിജയിച്ചു.പീരുമേട് സി.പി.എം. ഹൈർ സെക്കന്റി റിസ്‌കൂളിൽ27 പേർപരിഷ എഴുതിയതിൽ 26പേർ വിജയിച്ചു . പാമ്പനാർ സർക്കാർ സ്‌കൂളിൽ115 പേർപരീക്ഷ എഴുതിയതിൽ 112പേർ വിജയിച്ചു.. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി. 98ശതമാനം വിജയം. ലഭിച്ചു. 183 പേരാണ് പരീക്ഷ എഴുതിയത്.വൈ ആശ എന്ന വിദ്യാർത്ഥിയ്ക്ക് ഫുൾ എപ്ലസ് ലഭിച്ചു. പീരുമേട് മരിയാ ഗിരി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറിസ്‌കൂൾ നൂറ് ശതമാനം വിജയംനേടി. ആറ്പേർക്ക് ഫുൾ എ പ്ളസ് ലഭിച്ചു. .ചെമ്മണ്ണ് സ്‌കൂളിൽ 19പേർ പരീക്ഷ എഴുതിയതിൽ 19 പേരും വിജയിച്ചു. പെരുവന്താനം നൂറ് ശതമാന വിജയം നേടി. കുമളി സർക്കാർ ഹൈസ്‌കൂളിനും നൂറ് ശതമാനം വിജയം നേടാനായി.