തൊടുപുഴ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കറുപ്പ് തുണിയിൽ പൊതിഞ്ഞ് പ്രതീകാത്മകമായി സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ അധികാര കസേര കറുത്ത കുട ചൂടിച്ച് യൂത്ത് ഫ്രണ്ട് തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്. 'എന്നോട് നീതി കാട്ടൂ.....മുഖ്യമന്ത്രി ' എന്ന തലക്കെട്ടോടെ ഉയർത്തി പിടിച്ച കസേരയുമായി സിവിൽ സ്റ്റേഷനിലേയ്ക്ക് ഇരമ്പിക്കയറാൻ ശ്രമിച്ച യൂത്ത് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് തടഞ്ഞു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചാൽ പൊലീസിനേയും ഗുണ്ടകളെയും കൊണ്ട് അടിച്ചമർത്തി ഭരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിനോയ് മുണ്ടയ്ക്കാമറ്റം, സനു മാത്യു, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ഷിജോ മൂന്നുമാക്കൽ, പി.കെ. സലിം, ജോബി തീക്കുഴിവേലിൽ, മാത്യൂസ് നന്ദളം, ജോൺ ആക്കാന്തിരി, സ്മിനു പുളിയ്ക്കൽ, ഷാജി അറയ്ക്കൽ, ടോജോ പോൾ, ജോർജ് ജെയിംസ്, ജിനു സാം, സിജോ മുണ്ടൻകാവിൽ, ജെൻസ് നിരപ്പേൽ, ജോസഫ് മാത്യു, പി.വി. പീറ്റർ, ലിജോ മറ്റം, വിപിൻ മുണ്ടൻകാവിൽ, റിജോ തോമസ്, ജോയൽ ജോഷി, സ്റ്റീഫൻ പ്ലാക്കൂട്ടത്തിൽ, ബിജു ജോസഫ്, ബിപിൻ മാത്യു എന്നിവർ നേതൃത്വം നൽകി.