മുട്ടം: അറക്കുളം,കുടയത്തൂർ മുട്ടം പ്രദേശങ്ങളിൽ ഹർത്താൽ പൂർണ്ണമായിരുന്നു. മുവാറ്റുപുഴ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ നിന്നുള്ള നാലഞ്ച് കെ എസ് ആർ ടി സി ബസുകൾ മുട്ടം ടൗണിലൂടെ കടന്ന് പോയിരുണെങ്കിലും സ്വകാര്യ ബസ് പൂർണ്ണമായും നിലച്ചിരുന്നു. ചില ബാങ്കുകൾ തുറന്നെങ്കിലും 10.30 മണിയോടെ അടച്ചിട്ടു ജീവനക്കാർ വീടുകളിലേക്ക് പോയി.ഒറ്റപെട്ട സ്ഥലങ്ങളിലെ പെട്ടിക്കടകൾ, പഴം,പച്ചക്കറിക്കടകൾ എന്നിവ പ്രവർത്തിച്ചു.സ്വകര്യ വാഹനങ്ങളും സർവീസ് നടത്തി.പ്രധാന കവലകളിൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.