നെടുങ്കണ്ടം: മേഖലയിൽ ഹർത്താൽ പൂർണം. കരുണാപുരത്ത് ഹർത്താൽ ദിനത്തിൽ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് നേരിയ സംഘർഷം. പൊലീസും നേതാക്കളും ഇടപെട്ട് ഹർത്താൽ അനുകൂലികളെ ശാന്തമാക്കി. നെടുങ്കണ്ടം കെഎസ്ആആർടിസി ഓപ്പറേറ്റിങ് സെൻ്ററിൽ നിന്നും ദീർഘദൂര സർവീസുകൾ നടത്തി. കേരള -തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റായ കമ്പംമെട്ടിലും ഹർത്താലനുകൂലികൾ വാഹനം തടഞ്ഞു.