ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ശിഹാബ് തങ്ങൾ റിലീഫ് സെൽ നന്മ ചാരിറ്റബിൾ ആന്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ ടി.കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ്, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എൻ. സീതി, ജന. സെക്രട്ടറി കെ.എച്ച്. അബ്ദുൾ ജബ്ബാർ, ഉടുമ്പന്നൂർ ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജ് തുടങ്ങിയവർ സംസാരിച്ചു. പി.എസ്. റഷീദ് സ്വാഗതവും ഇ.എസ്. കൊന്താലം നന്ദിയും പറഞ്ഞു.