പീരുമേട്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തിൽ 11ാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.. എസ്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പാസ്സായ വിദ്യാർത്ഥികൾ അപേക്ഷിക്കുക. വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ, 9495124743, 8547005011 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക.