ചെറുതോണി :യുഡിഎഫ് നടത്തിയ ഹർത്താൽ ജില്ലാ ആസ്ഥാന മേഖലയിൽ ഭാഗികം ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയതൊഴിച്ചാൽ നഗര പ്രദേശങ്ങളിൽ കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു ഗ്രാമീണ മേഖലയിൽ കടകമ്പോളങ്ങൾ ഭാഗികമായി പ്രവർത്തിച്ചു, കെഎസ്ആർറ്റിസി ബസുകൾ ദീർഘ ദൂര സർവീസുകൾ നടത്തി കലക്ടറേറ്റിൽ 38 ശതമാനം ഹാജർ നില രേഖപ്പെടുത്തി 135 ജീവനക്കാരിൽ 50 ഓളം ജീവനക്കാരാണ് എത്തിയത് വിവിധ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയാതൊഴിച്ചാൽ ഹർത്താൽ സമാധാനപരമായിരുന്നു.
തോട്ടം മേഖലയെ ബാധിച്ചില്ല
പീരുമേട്:സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. രാവിലെ 6 മണി മുതൽ നടത്തിയ ഹർത്താൽ കാർഷിക മേഖലയിൽ പൂർണ്ണമായിരുന്നു. ഹർത്താലിൽ പാമ്പനാർ,വണ്ടിപ്പെരിയാർ, കുമളി , ഏലപ്പാറ, തുടങ്ങിയ മേഖലയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.കെഎസ്ആർടിസി കോട്ടയം ഡപ്പോയിൽ നിന്നു കുമളിയിലേക്ക് സർവീസ് നടത്തി. യാത്രക്കാർ കുറവായിരുന്നു. കുമളി ഡപ്പോയിൽനിന്ന് കെഎസ്ആർടിസി ഏതാനും സർവ്വീസുകൾ കോട്ടയത്തേക്ക് നടത്തി. തോട്ടം മേഖലയിൽ ഹർത്താൽ ബാധിച്ചില്ല. ഏറ്റവും വലിയ തേയില തോട്ടമായ എ.വി.റ്റി, പോബ്‌സ് എസ്റ്റേറ്റ്, ഹാരിസൺ മലയാളം തുടങ്ങിയതോട്ടങ്ങൾ പ്രവർത്തിച്ചു. ചെറുകിട തോട്ടങ്ങളും പ്രവർത്തിക്കുകയുണ്ടായി. ടൂറിസം മേഖലയിലും സഞ്ചാരികൾ കുറവായിരുന്നു. ബാങ്കിങ്ങ് മേഖല പ്രവത്തിച്ചില്ല.