
തൊടുപുഴ: കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള ലാംഗ്വേജ് ലാബിന്റെയും പ്രീ.കെജി വിഭാഗത്തിന്റെയും ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു. കേന്ദ്രസർക്കാർ വിഭാവനം ചെയ്തിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മൂന്ന്‌വയസ്സ് പ്രായമുള്ള കുട്ടികൾക്ക് അക്ഷരങ്ങളും അക്കങ്ങളും അനായാസേന ഹൃദ്യസ്ഥമാക്കുന്നതിന് ഇണങ്ങുന്ന രീതിയിൽ വിവിധതരത്തിലുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന പ്രീകെജി വിഭാഗം ഏറെ കാലിക പ്രസക്തമാണെന്ന് അദ്ദേഹംപറഞ്ഞു. . മാനേജർ പി.ജെ. ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. ജെ. ജോർജ്ജി നീർണാൽ, വാർഡ് കൗൺസിലർ ജിഷ ബിനു, പ്രൊഫ. ജോർജ്ജ് ജെയിംസ്, സെക്രട്ടറി സ്റ്റീഫൻ പച്ചീക്കര, പിടിഎ പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ, പ്രിൻസിപ്പൽ ജോൺസൺ മാത്യു, അഡ്മിനിസ്‌ട്രേറ്റർ രാജു തോമസ്, വൈസ് പ്രിൻസിപ്പൽ ഷീനു സൈമൺ എന്നിവർ സംസാരിച്ചു.