ഇടുക്കി: കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന തേനീച്ച വളർത്തൽ / തേൻ ഉല്പാദന സംരംഭ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങൾ, ഭക്ഷണം എന്നിവ ഉൾപ്പടെ സൗജന്യമായി നൽകും.
നിലവിൽ വിജയകരമായ പ്രവർത്തിക്കുന്ന തേനീച്ച വളർത്തൽ സംരംഭം സന്ദർശിക്കുന്നത് പരിശീലനത്തിന്റെ ഭാഗമാണ്.
18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന ശേഷം 2 വർഷക്കാലത്തേക്ക് സംരംഭത്തിനു വേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ, വില്പന, മറ്റു പ്രശ്‌നങ്ങൾ ) സൗജന്യമായി ലഭിക്കും.പരിശീലന കാലാവധി 10 ദിവസം. പരിശീലനം ആരംഭിക്കുന്ന തിയതി ജൂൺ 20. (ഞായർ രണ്ടാം ശനി എന്നി ദിവസങ്ങൾ അവധി ആയിരിക്കും ) നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലായിരിക്കും പരിശീലനം. താല്പര്യമുള്ളവർ ലിങ്ക് ഉപയോഗിച്ചോ ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെട്ടോ രജിസ്റ്റർ ചെയുക. https://sites.google.com/view/rsetiidukki ഫോൺ 04868234567 7907386745.