കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ വിദ്യാലയം. 44 വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസ് നേടിയത്.
ജില്ലയിൽ പരീക്ഷയ്ക്കിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള വിദ്യാലയത്തിൽ 322 പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതിൽ 320പേർ ഉന്നത പഠനത്തിന് അർഹരായി. അഭിമാനവിജയം നേടിയ വിദ്യാർഥികളെ സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു മഞ്ഞക്കടമ്പിൽ, പിറ്റിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, എംപിറ്റിഎ പ്രസിഡന്റ് ജിൻസി വർഗീസ് തുടങ്ങിയവർ അഭിനന്ദിച്ചു.