കാഞ്ഞാർ: മരുന്ന് ആവശ്യപ്പെട്ട് വിളിച്ച് വരുത്തി മുളക് പൊടി വിതറിയിട്ട് മർദിച്ചതായി പരാതി. കാഞ്ഞാർ പൊലീസ് സ്റ്റേഷന് സമീപം ബാർബർ ഷോപ്പ് നടത്തുന്ന ഉപ്പിടു പാറയിൽ ഷാജി (50) ഇത്‌ സംബന്ധിച്ച് കാഞ്ഞാർ പൊലീസിൽ പരാതി നൽകി. മുത്രത്തിൽ കല്ലിന് പച്ച മരുന്ന് പറിച്ച് കൊടുക്കുന്ന ജോലി കൂടിയുണ്ട് ഷാജിക്ക്. ചൊവ്വാഴ്ച്ച മേലുകാവിൽ നിന്നാണന്ന് പറഞ്ഞ് ഒരാൾ വിളിച്ച് മരുന്ന് എത്തിക്കാൻ പറഞ്ഞു. മരുന്നുമായി ഷാജി കുടയത്തൂരിൽ എത്തിയപ്പോൾ മൂന്നുപേർ സ്ഥലത്തുണ്ടായിരുന്നു. മുളക് പൊടി കണ്ണിൽ തൂളുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത് കടന്ന് കളഞ്ഞതായാണ് ഷാജി പൊലീസിൽ നൽകിയ പരാതിയിലുള്ളത്. പരാതി സംബന്ധിച്ച് കാഞ്ഞാർ പൊലീസ് അന്വേഷണം ആരംഭിച്ചു.