കട്ടപ്പന: പുരയിടത്തിലെ ഏലം നശിപ്പിച്ചതുമായി ബന്ധപെട്ടുണ്ടായ വാക്ക് തർക്കത്തിനിടെ ജേഷ്ഠൻ അനുജന്റെ കഴുത്തിൽ കുത്തി പരുക്കേൽപ്പിച്ചു.ലബ്ബക്കട ആലപ്പാട്ടുപടി പടിഞ്ഞാറേക്കര സൈബിച്ചനാണ് (40) കുത്തേറ്റത്.കഴുത്തിൽ കുത്തേറ്റതിനെ തുടർന്ന് ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ സഹോദരൻ സോണിയെ (43) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ വധ ശ്രമം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തതായി പോലീസ്പറഞ്ഞു.മദ്യലഹരിയിലായിരുന്ന സൈബിച്ചനും സോണിയും തമ്മിൽ ചൊവ്വാഴ്ച്ച അർദ്ധ രാത്രിയിലായിരുന്നു വാക്കുതർക്കമുണ്ടായത്.ഇതിനിടെ സോണി സൈബിച്ചനെ കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.കട്ടപ്പന എസ്.ഐ കെ.ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.