വെള്ളത്തൂവൽ: വെള്ളത്തൂവലിൽ ഗവ.പോളിടെക്‌നിക്ക് കോളേജ് അനുവദിക്കണമെന്ന് വെള്ളത്തൂവൽഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂ
ൾ പൂർവ്വ വിദ്യാർത്ഥിസംഘടന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.ജില്ലയിൽദേവികുളംതാലൂക്കിൽമാത്രമാണ് പോളിടെക്‌നിക്ക് ഇല്ലാത്തത്. താലൂക്കിൽകോളേജ്സ്ഥാപിക്കാൻ സ്ഥലം ഇല്ലാത്തതാണ് കാരണമായി പറയുന്നത് എന്നാൽ 14 ഏക്കർസ്ഥലകെട്ടിടസൗകര്യങ്ങളുംവിദ്യാഭ്യാസവകുപ്പിന്‌സ്വന്തമായുള്ള വെള്ളത്തൂവലിൽ പോളിടെക്‌നിക്ക് സ്ഥാപിക്കാൻ നടപടിസ്വീകരിക്കണമെന്ന്‌പൊതുയോഗം ആവശ്യപ്പെട്ടു. ഒ .എസ് .എ പ്രസിഡന്റ് പി.വി അഗസ്റ്റ്യറ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സംഘടനയുടെ രക്ഷാധികാരി പി.എസ് .സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബേബി മുളയ്ക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ എസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ബി ജോൺസൻ, എം.എസ്.ആന്റണി, ഏ.കെ പ്രഭാകരൻ, എന്നിവർ സംസാരിച്ചു വെള്ളത്തൂവൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ജീവനക്കാരാറ്റി.ജെ ജോൺസൺ, എ.കെ വർഗീസ് എന്നിവരെ ആദരിച്ചു. വെള്ളത്തൂവലിന്റെ 75 വർഷത്തെ ചരിത്രം സോഷ്യൽമീഡിയായിലൂടെ ഓർമ്മപ്പെടുത്തിയ വെള്ളത്തൂവൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദിനപത്രങ്ങളുടെ ഏജന്റുമായ കെ.ടി മോഹനനെ ചടത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരവാഹികളായി ജി.എസ് ഹരി (പ്രസിഡന്റ്) എൽ.കെ രജനി (ജനറൽ സെക്രട്ടറി),സാബു പരീക്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന 21 അംഗ കമ്മറ്റിയെതെരഞ്ഞെടുത്തു.