തൊടുപുഴ: വായനാദിനമായ ജൂൺ 19 ന് സാക്ഷരതാ മിഷൻ ജില്ലയിലെ 67 കേന്ദ്രങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. എസ്.എൻ.ഡി.പി. വി.എച്ച്.എസ്.എസ് അടിമാലി, ഗവ. എച്ച്.എസ്. എസ് മറയൂർ, പഞ്ചായത്ത് എച്ച്.എസ്.എസ് വണ്ടിപ്പെരിയാർ, ഗവ. എച്ച്.എസ്.എസ് വാഴത്തോപ്പ്, ഗവ. ട്രൈബൽ എച്ച്.എസ്.എസ് കട്ടപ്പന, ഗവ. വി. എച്ച്.എസ്.എസ് തൊടുപുഴ, ജി.ജി. എച്ച്.എസ്.എസ് തൊടുപുഴ എന്നിവിടങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ 60 വിദ്യാകേന്ദ്രങ്ങളിലുമാണ് വായനാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പുസ്തക വായന, ക്വിസ് മത്സരം, വായനാദിന സന്ദേശം, രചനാ മത്സരം, കത്തെഴുത്ത് മത്സരം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതലാണ് പരിപാടികൾ.