ajayakumar
കെ.എസ്.റ്റി. എംപ്ലോയിസ് സംഘ്(ബി.എം.എസ് ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.റ്റി. എംപ്ലോയിസ് സംഘ്(ബി.എം.എസ് ) ന്റെ ജില്ലാ സമ്മേളനം നടന്നു. പ്രതിനിധി സമ്മേളനം കെ.എസ്.റ്റി.ഇ.എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ബി.എം.എസ്.ജില്ലാ പ്രസിഡന്റ് കെ.ജയൻ, എൻ.ജി.ഒ.സംഘ് സംസ്ഥാന സമിതി അംഗം വി.കെ. സാജൻ ജില്ലാ സെക്രട്ടറി അരവിന്ദ്.എസ്, ജില്ലാ ട്രെഷറർ എം.ബി.ഗിരീഷ്, സംസ്ഥാന സെക്രട്ടറി എം.ആർ.രമേശ് കുമാർ, സംസ്ഥാനന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ്, ബി.എം.എസ് ജില്ലാ വൈ. പ്രസിഡന്റ് കെ. എം.സിജു എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി. ഡിപ്പോ യിലേക്ക് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനവും പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്നു.
പൊതുസമ്മേളനം
കെ.എസ്.റ്റി.ഇ.എസ്.(ബി എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസി.വി.എൻ.രവീന്ദ്രൻ, സെക്ര. എസ്.അരവിന്ദ്, ട്രഷറർ. എം.ബി.ഗിരീഷ്, വർക്കിംഗ് പ്രസി. എൻ.പി.അജി എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.