
ചെറുതോണി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു് കള്ളക്കേസെടുത്തു് കോൺഗ്രസ് പാർട്ടയേയും നെഹ്രു കുടുംബത്തേയും തുടർച്ചയായി അപകീർത്തിപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ പകപോക്കലിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി എം.പിയെ ഇ.ഡി നിരന്തരം ചോദ്യം ചെയ്യുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.എ.ഐ.സി.സി ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന പ്രധഷേധങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി പോസ്റ്റ് ഓഫീസലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി.അംഗം ഇ.എം.ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എ.കെ.മണി, റോയ് കെ പൗലോസ്, ജോയി തോമസ്, ഇബ്രാഹിം കുട്ടി കല്ലാർ ,തോമസ് രാജൻ, എം.എൻ.ഗോപി, എ.പി.ഉസ്മാൻ ,ജോയി വെട്ടിക്കുഴി, എം.ഡി. അർജുനൻ ,ജി.മുനിയാണ്ടി, ജോണി കുളമ്പള്ളി, ജ മനോജ് മുരളി തുടങ്ങിയവർ സംസാരിച്ചു. നൂറു കണക്കിനു കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത മാർച്ചിനും ധർണയ്ക്കും നേതാക്കളായ സേനാപതി വേണു, ആഗസ്തി അഴകത്ത്, ജോൺ നെടിയപാല,കെ.ബി. സെൽവം, ജയ്‌സൺ കെ.ആന്റണി, കെ.ജെ. ബെന്നി, വിജയകുമാർ മറ്റക്കര, ഒ.ആർ.ശശി, അരുൺ പൊടിപാറ, പി.ആർ.അയ്യപ്പൻ, പി.എ.അബ്ദുൾ റഷീദ്, ജി.മുരളീധരൻ, ടി.ജെ.പീറ്റർ, ഷിബിലി സാഹിബ്, ബജോ മാണി, സി.എസ്.യശോധരൻ, ബെന്നി തുണ്ടത്തിൽ, ഡി. കുമാർ, ജോർജ് തോമസ്, ജാഫർ ഖാൻ മുഹമ്മദ്, എ.എം.ദേവസ്യ, എം.എം.വർഗീസ്, ചാർളി ആന്റണി, പി.ഡി.ജോസഫ്, അനിൽ ആനക്കനാട് ,സി.പി. സലിം ,ആൻസി തോമസ്, ജോബി തയ്യിൽ, പി.ഡി.ശോശാമ്മ തുടങ്ങിയവർ നേതൃത്വം നൽകി.