തൊടുപുഴ: കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർ സപ്പോർട്ട് സെന്റർ ഉദ്ഘാടനം 21ന് രാവിലെ 11.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി റോഡിൽ നമ്പ്യാപറമ്പിൽ ബിൽഡിംഗ് ആരംഭിച്ചിരിക്കുന്ന കസ്റ്റമർ സപ്പോർട്ട് സെന്ററിന്റെ ഉദ്ഘാടനം കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് നിർവഹിക്കും. കേരള വിഷൻ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹനും സി.ഒ.എ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിലും സംസ്ഥാന ട്രഷറർ പി.എസ്. സിബിയും ചേർന്ന് നിർവഹിക്കും. കേബിൾ ഇന്റർനെറ്റ് ആക്‌സസറീസ് ഷോപ്പിന്റെയും മീഡിയ ടുഡേ ഇൻഫോടെക് സൊല്യൂഷൻ ഓഫീസിന്റെയും ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. തൊടുപുഴ ഡിവൈ.എസ്.പി ജിംപോൾ സി.ജി, ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയിസ് വാട്ടപിള്ളിൽ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പി, സി.ഒ.എ ഇടുക്കി ജില്ലാ സെക്രട്ടറി ഷാജി സി. ജോസഫ്, കോട്ടയം ജില്ലാ സെക്രട്ടറി റെജി ബി, എറണാകുളം ജില്ലാ സെക്രട്ടറി ബിജു ജോസഫ്, കെ.സി.സി.ഡി.എൽ ചെയർമാൻ അനീഷ് പി.കെ, എം.ഡി മുഹമ്മദ് നവാസ്, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം അഗസ്റ്റിൻ കെ. ഡാനിയൽ തുടങ്ങിയവർ സംസാരിക്കും. ബിജോയ് എസ്. സ്വാഗതവും അനീഷ് എൻ. നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ സി.ഒ.എ ജില്ലാ പ്രസിഡന്റ് സനീഷ് മാനുവൽ, സംസ്ഥാന കമ്മിറ്റി അംഗം റെജി. ബി, കെ.സി.സി.ഡി.എൽ (ദൃശ്യ) ചെയർമാൻ അനീഷ് പി.കെ, എം.ഡി മുഹമ്മദ് നവാസ്, സി.ഒ.എ തൊടുപുഴ മേഖല പ്രസിഡന്റ് സാജു ജോൺ, മേഖലാ സെക്രട്ടറി ബിജോയ് എസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീഷ് എൻ എന്നിവർ പങ്കെടുത്തു.