അറക്കുളം: ഹോക്കി ഇടുക്കിയുടെ പ്രചാരണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ഹോക്കി സ്റ്റിക്കുകളും ബോളുകളും വിതരണം ചെയ്തു. അറക്കുളം സെൻ മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾൽ വച്ചു നടന്ന ചടങ്ങിൽപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തുളസീധരൻ 40 സ്റ്റിക്കുകൾഉം 4 ബോളുകളും കുട്ടികൾക്കായി വിതരണം ചെയ്തു.
ഹോക്കി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനോയ് മുണ്ടക്കമറ്റം, സെക്രട്ടറി സിനോജ് പി, സ്‌കൂൾ മാനേജർ ഫാ. ജോർജ് മണ്ണുകുഴുംപിൽ, സ്‌കൂൾ എച്ച് എം ബേബി മൈക്കിൾ, അനൂപ് കെ ബേബി, സ്റ്റാഫ് സെക്രട്ടറി രാജേഷ് മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.