ചക്കുപള്ളം :ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഗ്രാമസഭ ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാത്യു പി.റ്റി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ആശ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ചികിൽസാ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഗ്രാമസഭകൾ നടത്തി വരുന്നത്.
ഐസിഡിഎസ് സൂപ്പർവൈസർ ശ്വേതജിത്ത് പി.എസ് പദ്ധതി വിശദീകരിച്ചു.. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുസുമം സതീഷ്, ഷൈനി റോയി, പഞ്ചായത്ത് അംഗം ബിന്ദു അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.