നെടുങ്കണ്ടം : കേരള കോൺഗ്രസ്( എം )ഉടുമ്പൻചോല നിയോജകമണ്ഡലം നേതൃസംഗമം ഞായറാഴ്ച രാവിലെ 10 ന് നെടുംകണ്ടം കിഴക്കേകവലയിലുള്ള സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും.. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി പുളിയൻകന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന നേതൃസംഗമം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രാകോ കേബിൾ കമ്പനി ചെയർമാനുനായ അഡ്വ അലക്‌സ് കോഴിമല ഉത്ഘാടനം ചെയ്യും. ജില്ലയിലെ കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തും.