രാജാക്കാട് :മാങ്ങാത്തൊട്ടിയിൽ സ്‌കൂട്ടർ ജീപ്പിലിടിച്ച് യുവാക്കൾക്ക് പരുക്കേറ്റു. ചെമ്മണ്ണാർ കണ്ടത്തിൻകരയിൽ ടൈറ്റസിന്റെ മകൻ സാമുവൽ,തയ്യിൽ ഷാജിയുടെ മകൻ ജെറിൻ എന്നിവർക്കാണ് പരുക്കേറ്റത്. സാമുവലിനെ അടിമാലി താലൂക്കാശുപത്രിയിലുംജെറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ രാജാക്കാട്ട് നിന്നും ബൈക്കിന്റെ സ്‌പെയർ പാർട്ട്‌സ് വാങ്ങി ചെമ്മണ്ണാർ ഭാഗത്തേക്ക്
പോകുകയായിരുന്ന സ്‌കൂട്ടർ യാത്രികർ. മാങ്ങാത്തൊട്ടി ടൗണിൽ നിന്നും നടുമറ്റം റോഡിലേക്ക് തിരിയുകയായിരുന്ന വടക്കേച്ചാലിൽ പൗലോസിന്റെ ജീപ്പിലിടിച്ച ശേഷം സമീപത്തെ സി പി എം പാർട്ടി ഓഫീസ് കെട്ടിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തലയ്ക്കും. കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ യുവാക്കളെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.