പീരുമേട് : വണ്ടിപ്പെരിയാർ പഞ്ചാത്ത് കൃഷിഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസ്സാൻസമ്മാൻ നിധി ലഭിക്കുന്നതിന് അപേക്ഷകരുടെ പേരിലുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ എ.ഐ.എം.എസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി വണ്ടിപ്പെരിയാർ കൃഷിഭവന്റെ നേത്രത്വത്തിൽ ഇന്ന് മുതൽ കൃഷിഭവനിൽ പ്രത്യക കാമ്പയിൻ നടത്തും.ആധാർ കാർഡ്, അടച്ച കരം രസീത് കോപ്പി എന്നിവയും
അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉള്ള ഫോണും കൈവശം കരുതണം
അക്ഷയ കേന്ദ്രങ്ങളിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ വരേണ്ടതില്ല. പി.എം. കിസ്സാൻസമ്മാൻ നിധിയിൽ അംഗങ്ങളല്ലാത്തവർക്കും എ.ഐ.എം.എസ്. പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാവന്നതാണ്.