അടിമാലി: എസ് എൻ ഡി പി സ്‌കൂളിൽ 3 ദിവസെത്തെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി. എച്ച്. എസ്. എസ് .പ്രിൻസിപ്പാൾ കെ.റ്റി സാബു അദ്ധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ അനസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എസ്.ഐ .നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി . വി എച്ച് എസ് എസ് പ്രൻ സിപ്പാൾ പി എൻ അജീത , എസ് പി സി മെൻന്റർ പ്രീത് ഭാസ്‌കർ എന്നിവർ ആശംസ പ്രസംഗിച്ചു.. ഹെഡ് മിസ്ട്രസ് മായ .ജെ സ്വാഗതവും എ സി പി ഓ യമുനദേവി നന്ദിയും പറഞ്ഞു.