ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 20 ന് കഞ്ഞിക്കുഴിയിൽ വെച്ച് ആരോഗ്യമേള നടത്തുമെന്ന് പ്രസിഡന്റ് രാജി ചന്ദ്രൻ അറിയിച്ചു. മേളയോടനുബന്ധിച്ച് സെമിനാറുകൾ പ്രദർശന സ്റ്റാളുകൾ വിപണന മേളയും നടത്തും. അലോപ്പതി, ആയുർവേദം, ഹോമിയോ സേവനങ്ങൾ, കുടുംബശ്രീ, സാമൂഹ്യ നീതി വകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, ഖാദി, എസ്.ഇ.ബി, യൂണിയൻ ബാങ്ക്, ഐസിഡിഎസ്, കണ്ണുപരിശോധന എന്നിവയുടെ സ്റ്റാളുകളുമുണ്ടായിരിക്കും. മേളയുടെ പ്രചരണാർത്ഥം ഇന്ന് ചേലച്ചുവട്ടിൽ നിന്ന് കഞ്ഞിക്കുഴിയിലേക്ക് മാരത്തൺ മത്സരം നടത്തും. 20 ന് രാവിലെ ഒൻപതിന് തള്ളക്കാനത്തുനിന്നും കഞ്ഞിക്കുഴിയിലേക്ക് റാലി ആരംഭിക്കും തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജിജി കെ ഫിലിപ്പ് അദ്ധ്യഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് വിപണനമേളയുടെ ഉദ്ഘാടനവും, വകുപ്പുതല വിശദീകരണം ഡോ. ജേക്കബ് വർഗീസും, മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം സി.വി വർഗീസും നിർവ്വഹിക്കും. ദേശീയ കായിക താരങ്ങളെ ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമി ആദരിക്കും.