പീരുമേട് :വണ്ടിപ്പെരിയാർ വള്ളക്കടവ് നമ്പികൈ ഫാം, കെ.എം.ജി. ചാരിറ്റബിൾ ട്രസ്റ്റ്,
മെഡി വിഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം .വാഴൂർ സോമൻ എം.എൽ.എ നിർവ്വഹിച്ചു.
വാർഡ് മെമ്പർ കെ. മണികണ്ഠൻ അദ്ധ്യക്ഷനായിരുന്നു, ബ്ലോക്ക്പഞ്ചായത്തംഗം ഷാജി പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ ,. ജോൺ റോയ്,
ധനപാൽ,നമ്പികൈ ഫാം ഡയറക്ടർ രൂപൻ ദാനിയേൽ, കെ.എം.ജി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.ഗണേശൻ,പശുമല എസ്റ്റേറ്റ് മാനേജർ സന്തോഷ് പാണ്ഡേ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.