ചെറുതോണി : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ നടത്തുന്ന ആരോഗ്യമേളയ്ക്ക് മുന്നോടിയായി മിനി മാരത്തൺ സംഘടിപ്പിച്ചു.ചേലച്ചുവട്ടിൽ നിന്ന് കഞ്ഞിക്കുഴിക്ക് സംഘടിപ്പിച്ച മിനി മാരത്തണിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം ജില്ല സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് മെമ്പർമാരായ , ബിനോയി വർക്കി, ഉഷ മോഹനൻ ,സിബിച്ചൻ തോമസ്, ബി. ഡി. ഒ മുഹമ്മദ് സബിൻ , ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി മാത്യു ., കഞ്ഞിക്കുഴി എസ്. ഐ ജോഷി തോമസ് എന്നിവർ സംസാരിച്ചു.